
തൃശ്ശൂർ. പുത്തൂർ സുവോളജിക്കല്‍ പാർക്കിന്റെ ഒന്നാം വാർഷിക ദിനത്തില്‍ ഫ്രണ്ട്സ് ഒഫ് സൂവും സർവോദയ ദർശനും സംയുക്തമായി തയ്യാറാക്കിയ റഫറൻസ് ഗ്രന്ഥം സമ്മാനമായി സമർപ്പിച്ചു.
‘തൃശൂർ സുവോളജിക്കല്‍ പാർക്ക്: പരിശ്രമ ഘട്ടങ്ങള്‍’ എന്ന പുസ്തകമാണ് കൈമാറിയത്. 1985ല്‍ പാർക്കിനു വേണ്ടിയുള്ള ആശയം രൂപപ്പെടുന്നത് മുതല്‍ 2025 ഒക്ടോബർ 28ലെ ഉദ്ഘാടനം വരെയുള്ള 40 വർഷത്തെ ചരിത്രം നാള്‍വഴികള്‍, വിവരണങ്ങള്‍, ഫോട്ടോകള്‍, പത്രവാർത്തകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഗ്രന്ഥം. സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ, സുവോളജിക്കല്‍ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജിന് പുസ്തകം കൈമാറി.

Leave a Reply