
പട്ടിക്കാട്. ദേശീയപാത പട്ടിക്കാട് മേൽപ്പാതയിൽ ചരക്ക് ലോറിയുടെ ആക്‌സിൽ ഒടിഞ്ഞു. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. പിന്നിൽ മറ്റു വാഹനങ്ങൾ വരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. അപകട സാധ്യതയുള്ള മേഖല ആയതിനാൽ വാഹനം അടിയന്തരമായി ദേശീയപാതയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply