
വാണിയംപാറ. ദേശീയപാതയിൽ മേൽപ്പാത നിർമ്മാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് മറിഞ്ഞ് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കൊല്ലങ്കോട് നിന്ന് ആലപ്പുഴയ്ക്ക് താറാവ് കയറ്റിപോയിരുന്ന പിക്കപ്പ് ആണ് മറിഞ്ഞത്. ആലപ്പുഴ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിനിടയിൽ കുടുങ്ങി നിരവധി താറാവുകൾ ചത്തു. ദേശീയപാത റിക്കവറി വിഭാഗം സ്ഥലത്തെത്തി വാഹനം ഉയർത്തി.

Leave a Reply