
പട്ടിക്കാട്. സംസ്ഥാന ശാസ്ത്ര വേദിയുടെ ബാലശാസ്ത്ര പുരസ്കാരത്തിന് പട്ടിക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈത് സി അലക്സ് അർഹനായി. തിരുവനന്തപുരത്ത് വെച്ചു നടന്ന ചടങ്ങിൽ വിഎസ്എസ്സി മുൻ പ്രോഗ്രാം ഡയറക്ടർ ഡോക്ടർ എസ് ഗീതയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
2025 – 26 അധ്യയന വർഷത്തിൽ ശാസ്ത്രരംഗത്ത് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അദ്വൈതിനെ സംസ്ഥാനതല അംഗീകാരത്തിന് അർഹനാക്കിയത്. എഐ അധിഷ്ടിത സിറ്റിസൺ സയിൻ്റിസ്റ്റ് പ്രോഗ്രാമുകളുടെ സഹായത്തോടെ വീടു തൊടികളിലെ ജൈവവൈവിധ്യങ്ങളെ കുറിച്ച് നടത്തിയ പഠനത്തിലൂടെ ശാസ്ത്രത്തോടും സമൂഹത്തോടും ഉള്ള താല്പര്യവും അന്വേഷണാത്മക മനോഭാവവും ആണ് പുരസ്കാരത്തിന് അർഹനാക്കിയത്.

Leave a Reply