ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി എന്നിവരുടെ ജന്മദിനവും പാണഞ്ചേരി മണ്ഡലം കോൺഗ്രസ് ആചരിച്ചു

പട്ടിക്കാട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിന വാർഷികവും സർദാർ വല്ലഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി ജന്മദിന വാർഷികവും പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പാണഞ്ചേരി ബ്ലോക് കോൺഗ്രസ് പ്രസിഡൻ്റ് കെ. എൻ. വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഭാസ്കരൻ ആദംകാവിൽ ഉദ്ഘാടനം ചെയ്തു. ഭാരതത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ലോകം കണ്ട ഉരുക്ക് വനിതയായ ഇന്ദിരാ ഗാന്ധിയ്ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി സി. മെമ്പർ ലീലാമ്മ തോമസ് മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്ത് പ്രസിഡൻ്റ് മീനു വർഗീസ്, വൈസ് പ്രസിഡൻ്റ് കെ.പി. ചാക്കോച്ചൻ, നേതാക്കളായ ബാബു തോമസ്, ഷിബു പോൾ, കെ.പി.എൽദോസ്, എ.സി. മത്തായി, കുര്യാക്കോസ്, ജിഫിൻ ജോയി, ബാബു പാണംകുടി, കെ.എം. പൗലോസ് തുടങ്ങിയവർ സംസാരിച്ചു.

ബ്ലോക് മണ്ഡലം ഭാരവാഹികളായ
വി. ബി. ചന്ദ്രൻ , എം.എ. മൊയ്തീൻ കുട്ടി, ജോളി ജേർജ്ജ്, ടി.രാജപ്പൻ, വിനോദ് തേനംപറമ്പിൽ, ജോജോ ജോർജ് , സോഫി ജിജി, സിനാ മോൾ , ജോസ് ഹ്യൂബർട്ട് , ബ്ലസൻ വർഗീസ്, സീന വർഗ്ഗീസ്, അജു തോമസ്,  ഷൈജു കുര്യൻ, ജോർജ്. എം.വർഗീസ്, ബേബി കണ്ടത്തിൽ, സാബു, സജി താണിക്കൽ, ഷാജി കീരിമോളയിൽ, ഷൺമുഖൻ, രാജു കാവിയത്ത്, ഉണ്ണി കോതോട്ടിൽ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑