ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി എന്നിവരുടെ ജന്മദിനവും ആചരിച്ചു

മണ്ണുത്തി. ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി എന്നിവരുടെ ജന്മദിനവും സംയുക്തമായി മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ ആചരിച്ചു. മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.യു മുത്തു അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി കെ.സി അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു.

ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പുരോഗതിക്കും വേണ്ടി നിർണായകമായ സംഭാവനകൾ നൽകി. പ്രതിസന്ധികളെ ധീരമായി നേരിട്ട അവരുടെ നേതൃത്വവും രാജ്യത്തോടുള്ള പ്രതിബദ്ധതയും ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്ന് കെ സി അഭിലാഷ് പറഞ്ഞു

കോൺഗ്രസ് നേതാക്കളായ എം.ജി.രാജൻ, എം.യു. അബൂബക്കർ, ലിസി ജോൺസൺ, ജോണി അരിമ്പൂർ, രവീന്ദ്രൻ കെ. എം., കരീം ഖാൻ, സഫിയ നിഷാദ്, കെ കെ സുബ്രഹ്മണ്യൻ, പി വി ഹരിദാസ്, ആനി ജോർജ്, ഓമന ജോസ്, ഫിലോമിന ജോസ്, സുജിത് കെ എം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑