
ഗുരുവായൂർ: ക്ഷേത്ര ദർശനം സുഗമമാക്കുന്നതിന്റെ ഭാഗമായി നാളെമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ദർശനം ഉണ്ടാവുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. നവംബർ മാസത്തെ ബുക്കിംഗ് അവസാനിച്ചു. എല്ലാ മാസവും 25 മുതൽ അടുത്ത മാസത്തേക്കുള്ള ബുക്കിംഗ് ആരംഭിക്കും. ഒരു ബുക്കിംഗിൽ ഒന്ന് മുതൽ ആറുവരെ ഭക്തർക്ക് ബുക്ക് ചെയ്യാം. ഡിസംബർ മാസം മുതൽ ഓരോ ബുക്കിങ്ങിനും 25 രൂപ അന്നദാന ഫണ്ടിലേക്ക് ഈടാക്കും. അനാവശ്യ ബുക്കിംഗ് ഒഴിവാക്കാനാണ് 25 രൂപ ഈടാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജയുള്ള ദിവസങ്ങളിൽ വൈകീട്ട് മാത്രമേ വെർച്വൽ ക്യു ഉണ്ടാകൂ. വൈകീട്ട് നാലിനും, അഞ്ചിനും രണ്ട് സ്ലോട്ടുകളിലായി 600 പേർക്ക് ദർശനം നടത്താം. പൊതു അവധിയടക്കം മറ്റു ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആറ്‌സ്ലോട്ടുകളും വൈകീട്ട് രണ്ട് സ്ലോട്ടുമായി ആകെ എട്ടു സ്ലോട്ടുകളിൽ 2400 പേർക്ക് ദർശനം അനുവദിക്കും. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ ദർശനമുള്ളത്.

Leave a Reply