
പട്ടിക്കാട്. തെക്കുംപാടം എൻഎസ്എസ് കരയോഗം പതാക ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് എൻ.എസ്. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. കമ്മറ്റി അംഗം സി.ബി. മോഹൻദാസ് പതാക ഉയർത്തി. സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതവും ട്രഷറർ സുനിൽകുമാർ നന്ദിയും പറഞ്ഞു. വനിതാ സമാജം പ്രസിഡന്റ് മിനി രാജ്കുമാർ അശംസ നേർന്നു. ട്രഷറർ ജ്യോതി രമേശ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കമ്മറ്റി അംഗങ്ങളായ രവീന്ദ്രൻ മുല്ലപ്പിള്ളി, മനോജ് കുമാർ കൂർച്ചാം വീട്ടിൽ, സുരേഷ് ചെമനാകുന്നേൽ വിജിത സുരേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply