
വലപ്പാട്: മത്സ്യബന്ധനത്തിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വലപ്പാട് ബീച്ച് കുന്നുങ്ങൽ ഷാജി (57) ആണ് മരിച്ചത്. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് വശം ഇന്നലെയാണ് സംഭവം. വലപ്പാട് ബിച്ചിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ കാവിലമ്മ വള്ളത്തിൽ വല വലിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ:രത്‌നകല. മക്കൾ: ഐശ്വര്യ, ശ്രീനന്ദ.

Leave a Reply