ട്രെയിനിൽ തൃശൂർ സ്വദേശിയുടെ പണം കവർന്ന പ്രതി പിടിയിൽ

പാലക്കാട്: എറണാകുളം കാരയ്ക്കൽ എക്‌സ്പ്രസിലെ എസി കോച്ചിൽനിന്നു തൃശൂർ സ്വദേശിയുടെ പണമടങ്ങിയ പഴ്‌സ് മോഷ്ടിച്ച പ്രതി പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽ. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (42) ആണ് പിടിയിലായത്. ട്രെയിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് റെയിൽവേ പൊലീസ് സ്‌റ്റേഷനിലെ സിപിഒമാരായ സജിൻ, അനിൽ എന്നിവരാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Powered by WordPress.com.

Up ↑