പാത്രകണ്ടം പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

വാണിയംപാറ. പാത്രകണ്ടം പ്രദേശത്ത് കാട്ടാനയിറങ്ങി പറമ്പുകളിലെ കൃഷി നശിപ്പിച്ചു. നിരവധി വാഴകളും കാർഷികവിളകളും നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുത വേലി സംവിധാനം കൃത്യമായി പ്രവർത്തിക്കാത്തതാണ് കാട്ടാനകൾ വീണ്ടും കൃഷി സ്ഥലത്തും വീടുകൾക്കരികിലും എത്താൻ കാരണമെന്ന് നാട്ടുക്കാർ പറയുന്നു.
വൈദ്യുത വേലിയുടെ ചാർജിങ്ങ് പരിശോധിക്കണമെന്നും ബാറ്ററി പുതിയത് സ്ഥാപിക്കണമെന്നും കഴിഞ്ഞ കുറെ മാസങ്ങളായി വനം വകുപ്പിനോട് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 

പാത്രകണ്ടം പ്രദേശത്തുള്ളവർ ഭൂരിഭാഗവും കൃഷി ചെയ്തു ജീവിക്കുന്നവരാണ്. അവരുടെ കൃഷിക്കും സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പുകൾക്കും സർക്കാരിനും ഉണ്ട്. മുൻ  കാലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫെൻസിംഗ് സംവിധാനമാണ് ഇപ്പോഴും അവിടെയുള്ളത്. പുതിയ ഫെൻസിംഗ് സ്ഥാപിക്കാൻ എസ്റ്റിമേറ്റ് എടുത്ത് പോയിട്ടുണ്ടെങ്കിലും നടപടികൾ ആയിട്ടില്ല. കാട്ടാനശല്യത്തിന് ഒരു പരിധി വരെ തടയിടാൻ നിലവിലെ വൈദ്യുതവേലി പുതിയ ബാറ്ററി വെച്ച് പ്രവർത്തനക്ഷമമാക്കി  പ്രദേശവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് ഇടപെടണമെന്ന് പഞ്ചായത്ത് മെമ്പർ സനിൽ വാണിയംപാറ ആവശ്യപെട്ടു.

Leave a Reply

Powered by WordPress.com.

Up ↑