
കുതിരാൻ. ദേശീയപാത വാണിയംപാറയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്കേറ്റു. ചാലിശ്ശേരി സ്വദേശി അമൽ (32) എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ വാണിയംപാറയിലെ 108 ആംബുലൻസിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 8 മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. സർവീസ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു.

Leave a Reply