ഭരണഭാഷാ പുരസ്‌കാരം: മികച്ച ജില്ലയായി തൃശൂർ

തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഭരണഭാഷാ പുരസ്‌കാരങ്ങളിൽ മികച്ച ജില്ലയായി തൃശൂരിനെ തെരഞ്ഞെടുത്തു. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഗതാഗതവകുപ്പ് മന്ത്രി സി. പി. ജോണിൽ നിന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങി. ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിനും ഭരണ ഭാഷാമാറ്റ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയതിനുമുള്ള അംഗീകാരമാണു പുരസ്‌കാരം. കഴിഞ്ഞമാസം 26, 28 തീയതികളിൽ സമർപ്പിച്ച അപേക്ഷകളിൽ നിന്നാണ് തെരഞ്ഞെടുത്തത്. മന്ത്രി പി.സി. വിഷ്ണുനാഥ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐഎഎസ്, ചലച്ചിത്ര താരം ടോവിനോ തോമസ്, പൊതു ഭരണ വകുപ്പ് സെക്രട്ടറി ബി അശോക് ഐഎഎസ് എന്നിവർ പങ്കെടുത്തു.

കേരളം എഴുപതിന്റെ നിറവിലെത്തിയ കേരളപ്പിറവി ദിനത്തിൽ തന്നെ മലയാളത്തിനുവേണ്ടിയുള്ള ഈ അംഗീകാരം ലഭിച്ചതിൽ ഇരട്ടി സന്തോഷവും അഭിമാനവുമുണ്ടെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. ഭരണം ജനങ്ങളുടെ ഭാഷയിലാകുമ്പോഴാണ് അത് കൂടുതൽ ജനകീയമാകുന്നത്. ഇതിനുവേണ്ടി പ്രവർത്തിച്ച തൃശ്ശൂർ ജില്ലയിലെ എല്ലാ ജീവനക്കാർക്കും ഒപ്പം നിന്ന എല്ലാവർക്കും കളക്ടർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Powered by WordPress.com.

Up ↑