പീച്ചി ഗവ ഐടിഐ വിദ്യാർത്ഥികൾക്ക് സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക്

പീച്ചി. ഗവ. ഐടിഐയിലെ ആദ്യ വർഷ ബാച്ച് 100 ശതമാനം വിജയം കൈവരിച്ചു. എസ്.സി.വി.ടി അംഗീകാരമുള്ള ബാച്ചിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ വി.എസ് ശ്രേയസ്, ഫാഷൻ ഡിസൈൻ ആൻ്റ് ടെക്നോളജി ട്രേഡിൽ പി.ആർ ലെജു, കെ ആർ ഷനിക എന്നിവരാണ് 2024 ബാച്ചിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ട്രെയിനികളുടെ ബിരുദദാന ചടങ്ങ് വെള്ളിയാഴ്ച നടക്കും. നിലവിൽ പീച്ചി ഐടി ഐ യിലെ എല്ലാ ട്രേഡുകൾക്കും എൻസിവിഇടി അംഗീകാരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑