
തൃശ്ശൂർ : ആർഎസ് പി യുടെ 23-ാം ദേശീയസമ്മേളനത്തിൻ്റെ ഭാഗമായി
തൃശ്ശൂർ ജില്ലയിലെ സമ്മേളനങ്ങൾ ആരംഭിച്ചു. തൃശ്ശൂർ സി എം എസ് സ്കൂളിൽ വെച്ചുനടന്ന ഒല്ലൂർ മണ്ഡലം സമ്മേളനത്തിൽ ഒല്ലൂർ മണ്ഡലം സെക്രട്ടറിയായി വിഷ്ണു രവീന്ദ്രനെ തിരഞ്ഞെടുത്തു. നിലവിൽ ആർഎസ്പി പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ വിഷ്ണു വാണിയംപാറ സ്വദേശിയാണ്. ആർവൈഎഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗം അസീസ് വാഴയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി. ശശിധരൻ അധ്യക്ഷത വഹിച്ചു. ആർഎസ് പി സംസ്ഥാനകമ്മിറ്റിയംഗം ജോസഫ്. കുര്യൻ, എ. പി ജോബി, കെ.എം അനിൽകുമാർ എന്നിവർ സംസാരിച്ചു. നവംബർ 15, 16 തിയ്യതികളിൽ നടക്കുന്ന ജില്ലാ സമ്മേളനം ആർഎസ്പി സംസ്ഥാന സെക്രട്ടറിയും വനം വകുപ്പ് മന്ത്രിയുമായ ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. ആർഎസ് പി സംസ്ഥാന സമ്മേളനം ഫെബ്രുവരിയിലും ദേശീയ സമ്മേളനം ഏപ്രിൽ മാസത്തിലും നടക്കും.

Leave a Reply