രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ

ന്യൂഡൽഹി: രാജ്യത്ത് വീടുവീടാന്തരം സന്ദർശിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് 2027 ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും. സെൻസസ് കമ്മിഷണർ അറിയിച്ചതാണ് ഇക്കാര്യം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ലഡാക്ക് എന്നിവിടങ്ങളിലും മണിപ്പുരിലും മഞ്ഞുവീഴ്ചയുണ്ടാകുന്ന ഹിമാചൽപ്രദേശിലും ജമ്മു കാഷ്മീരിലും കണക്കെടുപ്പ് നടപടികൾ നേരത്തേയാക്കും.

2027 മാർച്ച് ഒന്നുമുതൽ അഞ്ചുവരെ വിട്ടുപോയ വിവരങ്ങൾ രേഖപ്പെടുത്താനും പുതുക്കാനും അവസരമുണ്ടാകും. ജനുവരി 10 മുതൽ ജനുവരി 24 വരെ പൊതുജനങ്ങൾക്ക് ഓൺലൈൻ പോർട്ടൽവഴി സ്വന്തമായി വിവരം രേഖപ്പെടുത്താൻ സൗകര്യമുണ്ടായിരിക്കും.

Leave a Reply

Powered by WordPress.com.

Up ↑