വഴക്കുംപാറയിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

വഴക്കുംപാറ: മുൻ പ്രധാനമന്ത്രി  ഇന്ദിരഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ വഴക്കുംപാറയിൽ ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ.എം. പൗലോസ്  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സോഫി ജിജി അദ്ധ്യക്ഷ വഹിച്ചു.

വാർഡ് പ്രസിഡൻ്റ് ബിനോയ് ഇടശ്ശേരി ആമുഖ പ്രസംഗം നടത്തി. എം.സി. ബാബു, ഇ.വൈ ബാബു, ബേബി പൂത്താംകുഴിയിൽ, ജിൻ്റോ, വിപിൻദാസ്, ജോണി, കുട്ടൻ, ജിജി കുഴിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑