
പട്ടിക്കാട്. സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് രോഗികൾക്കായി ആരംഭിക്കുന്ന പുതിയ ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം 2026 നവംബർ മൂന്നിന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പട്ടിക്കാട് ഡ്രീം സിറ്റി ഹാളിൽ നടക്കും. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സെറാഫ്സ് പ്രസിഡണ്ട് ഫാദർ സി.എം രാജു അധ്യക്ഷത വഹിക്കും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാത്യു നൈനാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി അഭിലാഷ് എന്നിവർ ആശംസകൾ അറിയിക്കും.

Leave a Reply