
പട്ടിക്കാട്. സംസ്ഥാന പോലീസിന്റെ വിശിഷ്ട സേവാ മെഡൽ എടപ്പലം സ്വദേശി കെ.ആർ പ്രശോഭിന്. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐപിഎസിൽ നിന്നും അദ്ദേഹം മെഡൽ ഏറ്റുവാങ്ങി. എടപ്പലം കല്ലട രവി – കല ദമ്പതികളുടെ മകനാണ്. ഭാര്യ: മിഥു. മക്കൾ: ആവണി, നവമി. ഏക സഹോദരി: കവിത.
പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർഥിയാണ് പ്രശോഭ്. തൃശൂർ സെന്റ് തോമസ് കോളേജിലായിരുന്നു തുടർ പഠനം. നാട്ടിലെ കലാകായിക സാസ്‌കാരിക രംഗത്ത് നിരവധി അംഗീകാരങ്ങളും മെഡലുകളും അദ്ദേഹം നേടിയിട്ടുണ്ട്. എടപ്പലം സൗഹൃദ കൂട്ടായ്മ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

Leave a Reply