
പീച്ചി. പള്ളിക്കുന്ന്, തെക്കേക്കുളം, ജണ്ടമുക്ക് ഭാഗങ്ങളിൽ വീണ്ടും കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞ 5 ദിവസമായി തുടർച്ചയായി പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയ പള്ളിക്കുന്ന തച്ചിൽ പ്രിൻസിന്റെ പറമ്പിൽ ഇന്നലെ രാത്രിയും കാട്ടാന എത്തി. പ്രിൻസിന്റെ പറമ്പിലെ മൂന്ന് തെങ്ങും ഒരു മാവും കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചിരുന്നു.
രാത്രി 8 മണിയോടുകുടി സ്ഥിരം ആനയിറങ്ങുന്നത് പ്രദേശവാസികളുടെ ജീവന് തന്നെ അപകട ഭീക്ഷണിയാണ്. നാടിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന നിലയിലാണ് പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കുറെ കാലമായി പ്രശ്നത്തിന് പരിഹാരമായി ജനങ്ങൾ ആവശ്യപ്പെട്ട ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. അടിയന്തരമായി അധികൃതർ വിഷയത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply