
തിരുവനന്തപുരം. സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധിയായിരിക്കും. ഇപോസ് മെഷീൻ അപ്‌ഡേഷനെ തുടർന്നാണിത്. നവംബർ മാസത്തെ റേഷൻ വിതരണം നാളെ (ചൊവ്വാഴ്ച) മുതൽ ആരംഭിക്കും.
ഒക്ടോബർ, നവംബർ, ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.
ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

Leave a Reply