സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യാക്കോബിന് യാത്രയയപ്പ് നൽകി

പയ്യനം: സി.ഐ.ടി.യു പയ്യനം യൂണിറ്റിൽ 26 വർഷമായി ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തുവന്ന യാക്കോബിന് യാത്രയയപ്പ് നൽകി. 60 വയസ്സ് പൂർത്തിയായതിനെ തുടർന്നാണിത്. സി.ഐ.ടി.യു യൂണിറ്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. യാക്കോബിനെ ചടങ്ങിൽ ആദരിച്ചു.

സി.പി.ഐ.എം നേതാവ് ഇ.എം. വർഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.ജി. ബൈജു, ഇ.വി. കുര്യാക്കോസ്, എ.ജി. സുബിൻകുമാർ, അജയ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑