
കയ്പമംഗലം: കവർച്ച, വധശ്രമം ഉൾപ്പെടെ 29 ക്രിമിനൽക്കേസുകളിൽ പ്രതിയായ ധനേഷ് (42) നെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ഒരു വർഷത്തേക്ക് ജയിലിലടച്ചു. എടത്തിരുത്തി പുളിഞ്ചോട് സ്വദേശിയായ ധനേഷിനെതിരെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി കേസുകളുണ്ട്. തൃശ്ശൂർ ജില്ലാ കളക്ടറാണ് ഒരു വർഷത്തേക്ക് ജയിലിലടയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply