
പീച്ചി: ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ (JSKA) കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ എലാനോ എൽജോ ജോസഫിനെ ബിജെപി പീച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
എലാനോയുടെ കായികരംഗത്തെ നേട്ടം നാടിന് അഭിമാനകരമാണെന്നും ഇത്തരം വിജയങ്ങൾ മറ്റ് കുട്ടികൾക്കും കായികരംഗത്ത് മുന്നേറാൻ പ്രചോദനമാകുമെന്നും നാടിന്റെ അഭിമാനമായി മാറിയ കൊച്ചുപ്രതിഭയ്ക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.
ബിജെപി ജില്ലാ കമ്മിറ്റി അംഗം സിബി ഇടയാൽ, പീച്ചി ഏരിയ പ്രസിഡന്റ് പ്രവീൺ രാജു കല്ലറയ്ക്കൽ, വൈസ് പ്രസിഡന്റ് ശ്രീജിത്ത് വി.ബി., ബൂത്ത് പ്രസിഡന്റ് സുരേഷ് സി.എസ്., സുരേഷ് എം.വി., ഷാജി, ധ്വര എന്നിവർ പങ്കെടുത്ത് ആശംസകൾ നേർന്നു.
കണ്ണാറ മലമുക്ക് നെടുമലയിൽ എൽജോ ജോസഫ് – ജനറ്റ് ദമ്പതികളുടെ മകനാണ് എലാനോ.

Leave a Reply