കോടതിയിൽ നിന്ന് രക്ഷപെട്ട ട്രാൻസ് വുമൺ പോലീസിന്റെ പിടിയിൽ

തൃശൂർ. കുടുംബ കോടതിയിൽ നിന്ന് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ട്രാൻസ് വുമണിനെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ടൗൺ വെസ്റ്റ് പോലീസ് പിടികൂടി. പ്രതിയെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും വീടിന് ചുറ്റും നായ്ക്കളെ അഴിച്ചുവിട്ടിരുന്നത് പോലീസിന് വെല്ലുവിളിയായി. ഒടുവിൽ നായ്ക്കളെ കൂട്ടിലാക്കിയ തക്കം നോക്കി പോലീസ് വീട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.

പരിശോധനയ്ക്കിടെ ഒരു മുറി പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതാണ് നിർണായകമായത്. മുറി തുറക്കാൻ കഴിയാതെ വന്നതോടെ പോലീസ് കോടതിയുടെ അനുമതി തേടി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ മുറി തുറന്നപ്പോൾ അകത്തുണ്ടായിരുന്ന പ്രതി പോലീസിനെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് സംഘം പ്രതിയെ കീഴ്‌പ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Powered by WordPress.com.

Up ↑