
തൃശ്ശൂർ. മുക്കാട്ടുകര സ്വദേശിയായ 15 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. മുക്കാട്ടുകര സ്വദേശി ജോയല്‍ ജോർജ്ജ് ജോഷിയെയാണ് കാണാതായത്. മണ്ണുത്തി ഡോണ്‍ ബോസ്കോ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ജോയല്‍.
ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂള്‍ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ പിന്നീട് സ്കൂളില്‍ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞതായി കണ്ടെത്തി.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്തുടർന്നും പ്രധാന ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചും സമഗ്രമായ തെരച്ചിലാണ് പോലീസ് നടത്തുന്നത്.

Leave a Reply