
കണ്ണാറ: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ഇന്ത്യാ മുന്നണി സഖ്യം ശ്രമിക്കുന്നു എന്ന് ആരോപിച്ച് ബിജെപി പീച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു.
കണ്ണാറ സെന്ററിൽ നടന്ന പ്രതിഷേധ ജനസഭയ്ക്ക് ബി.ജെ.പി പീച്ചി ഏരിയ പ്രസിഡന്റ് പ്രവീൺ രാജു കല്ലറക്കൽ അധ്യക്ഷത വഹിച്ചു. തൃശൂർ സിറ്റി ജില്ലാ സെക്രട്ടറി നിബിൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പീച്ചി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് എൻ.എച്ച് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കമ്മിറ്റി അംഗം പി.പി. ജോണി ആശംസാപ്രസംഗം നടത്തി.
ജില്ലാ കമ്മിറ്റി അംഗം സിബി ഇടയാൽ സ്വാഗതവും, ഏരിയ വൈസ് പ്രസിഡന്റ് ശ്രീജിത്ത് വി ബി നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ അരുൺ ദിവാകരൻ, അജി എം.പി., സജീവ് കെ.എസ്., ജയൻ പൂശേരി, ഏരിയ ജനറൽ സെക്രട്ടറി സുഹാസ്, ധനീഷ് കണ്ണാറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply