കണ്ണാറ കലുങ്കിന് മുകളിലൂടെ ഭാഗികമായി ഗതാഗതം അനുവദിച്ചു

കണ്ണാറ. കണ്ണാറ സെന്ററിന് സമീപം നിർമ്മാണം പൂർത്തിയായ കലുങ്കിന് മുകളിലൂടെ ഇന്ന് രാത്രിയോടെ തന്നെ ഭാഗികമായി ഗതാഗതം അനുവദിക്കും. അതോടെ കണ്ണാറ സെന്ററിലേക്കുള്ള റോഡ് ഗതാഗത സജ്ജമാകുമെന്ന്  വാർഡ് മെമ്പർ ജോജോ ജോർജ് പറഞ്ഞു. റോഡിന്റെ പാർശ്വഭിത്തികളുടെ നിർമ്മാണം കൂടി പൂർത്തിയാകുന്ന മുറയ്ക്ക് പൂർണ്ണ തോതിൽ ഗതാഗതം അനുവദിക്കും. കരടിയളയിലെ കലുങ്കിന്റെ കോൺക്രീറ്റ് പണികൾ പൂർത്തിയായിട്ടുണ്ട്. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞെങ്കിലെ ആ റോഡിലൂടെ ഗതാഗതം സാധ്യമാകൂ. കണ്ണാറ മൂർക്കനിക്കര റോഡിൽ വിവിധ ഇടങ്ങളിലായി കലുങ്കുകളുടെ നിർമ്മാണം നടന്നു വരുന്നുണ്ട്. പലയിടത്തും പ്രീകാസ്റ്റ് പൈപ്പുകൾ സ്ഥാപിച്ച് ഗതാഗതത്തിന് സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑