
പട്ടിക്കാട്. എംപി ഫണ്ട് ഉപയോഗിച്ച് വാണിയംപാറ കുടുംബാരോഗ്യകേന്ദ്രത്തിന് ആവശ്യമായ വിവിധ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ആംബുലൻസ്, അമൃത ഫാർമസി ഔട്ട്ലെറ്റ്, ഓക്സിജൻ കോൺസെൻട്രേറ്റർ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ബിജെപി പാണഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ച് മെഡിക്കൽ ഓഫീസർ ഡോ. ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. ആശുപത്രിയുടെ വിവിധ ആവശ്യങ്ങൾ രേഖപ്പെടുത്തുകയും തുടർനടപടികൾ സ്വീകരിച്ച് തൃശൂർ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തു.
ഏരിയ പ്രസിഡൻ്റ് ജയൻ പൂശ്ശേരി, ജനറൽ സെക്രട്ടറി രാജേഷ് ഒ.ആർ, എസ് ടി മോർച്ച അനിൽ ചന്ദ്രൻ, മുതിർന്ന പ്രവർത്തകൻ വേണു കൊമ്പഴ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply