
ചുവന്നമണ്ണ് : സെൻ്റ് ജോസഫ് നിർമ്മലഗിരി പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെയും വി. സെബസ്ത്യാനോസിൻ്റെയും വി. ഗീവർഗ്ഗീസിൻ്റെയും തിരുനാളിന് ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമം ഡയറക്ടർ ഫാ ജോഷി കണ്ണംമ്പുഴ കൊടിയേറ്റി. നവംബർ 13,14,15,16 തീയതികളിൽ ആണ് തിരുനാൾ.
വികാരി ഫാ . അനു ചാലിൽ, കൈകാരന്മാരായ ചെറിയാൻ വല്ലൂരാൻ , റോയ് ഏനോക്കാരൻ , ജിൻസ് ജോസ് ചെറുശ്ശേരിതടത്തിൽ തിരുനാൾ കമ്മറ്റി ജനറൽ കൺവീനർ ജോയ് കോമ്പാറക്കാരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
നവംബർ 13 വെള്ളിയാഴ്ച്ച ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം, ശനിയാഴ്ച്ച വൈകിട്ട് 8.30 മുതൽ അമ്പ് വള എഴുന്നളളിപ്പ് , ഞായറാഴ്ച്ച രാവിലെ 10.00 ആഘോഷമായ തിരുനാൾ വിശുദ്ധ കുർബ്ബാന , രാത്രി 7 ന് ഗാനമേള , തിങ്കൾ സെൻ്റ് ജോസഫ് കോട്ടപടിയുടെ ബാൻ്റ് മേളം എന്നീ പരിപാടികൾ നടക്കും.

Leave a Reply