
തൃശൂർ. 21.38 ഗ്രാം എംഡിഎംഎയുമായി കുട്ടനെല്ലൂർ പടവരാട് സ്വദേശിയായ വാരിയത്ത് വീട്ടിൽ ദിലീപ് (43) എന്നയാളെയാണ് നെടുപുഴ പോലീസ് പിടികൂടിയത്.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഏഴുകമ്പനി വട്ടമാവ് എന്ന സ്ഥലത്ത് വച്ച് പ്രതി എംഡിഎംഎയുമായി വില്പനയ്ക്കായി സ്‌കൂട്ടറിൽ എത്തിയ സമയം നെടുപുഴ പോലീസ് പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതിക്ക് തൃശൂർ സിറ്റി റൂറൽ എന്നിവിടങ്ങളിലെ സ്‌റ്റേഷനുകളിലായി ഒൻപതോളം ക്രിമിനൽ കേസുകളുണ്ടെന് വ്യക്തമായി.

Leave a Reply