
തൃശൂർ. കാട്ടൂരിൽ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 3,200 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. കാളീശ്വരി ഉന്നതിക്ക് സമീപമുള്ള വീട്ടിൽ 93 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആരെയും കണ്ടെത്താനായില്ല. വീട് വാടകയ്‌ക്കെടുത്തയാളെ പ്രതിയാക്കി എക്‌സൈസ് കേസെടുത്തു.
ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മഹേഷ് കുമാർ, എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ കലാദാസ്, ബാബു, അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ ജീസ്‌മോൻ, ജബ്ബാർ, ബെന്നി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Leave a Reply