
വടക്കാഞ്ചേരി: മങ്കരയിൽ ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചെറുവായി ബഷീറിന്റെ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഇന്ന് രാവിലെ 7.30ഓടെ മൃതദേഹം കണ്ടെത്തിയത്.
ജോലിക്കായി പോകുകയായിരുന്ന തൊഴിലാളികൾ പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.സംഭവത്തെ തുടർന്ന് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

Leave a Reply