കണ്ടെയ്നർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; ചേലക്കര സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃശ്ശൂർ. ആമ്പലൂരിൽ കണ്ടെയ്നർ ലോറിയുടെ പിന്നിൽ ചരക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ചേലക്കര സ്വദേശിയായ 16 വയസ്സുകാരൻ ഷഹബാസ് മരിച്ചു.

ചേലക്കര പങ്ങാരപ്പള്ളി പനംകുറ്റി സ്വദേശിയായ ഷഹബാസ് സെന്റ് ജോസഫ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം.

ഒഴിവുസമയങ്ങളിൽ പച്ചക്കറി വാഹനത്തിൽ സഹായിയായി പോയിരുന്ന വിദ്യാർത്ഥിയായിരുന്നു ഷഹബാസ്.

Leave a Reply

Powered by WordPress.com.

Up ↑