
തൃശ്ശൂർ: കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കഞ്ചാവുമായി എത്തിയ രണ്ടുപേരെ നെടുപുഴ പോലീസ് പിടികൂടി. 9.30 ഗ്രാം കഞ്ചാവുമായാണ് നടത്തറ കാച്ചേരി മിച്ചഭൂമി സ്വദേശി വെള്ളറ വീട്ടിൽ അക്ഷയ് (25), നെന്മണിക്കര സ്വദേശി ചിയ്യാരത്ത് വീട്ടിൽ അനീഷ് (24) എന്നിവർ പിടിയിലായത്.
നവംബർ 5ന് ആനക്കല്ല് ഏഴുകമ്പനി റോഡിൽ പോലീസ് പട്രോളിങ്ങിനിടെയാണ് ഇരുവരും പിടിയിലായത്. പരിശോധനയിൽ ഇവരിൽനിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ അക്ഷയ്ക്കെതിരെ 21 ഓളം ക്രിമിനൽ കേസുകളും അനീഷിനെതിരെ രണ്ട് ക്രിമിനൽ കേസുകളും നിലവിലുണ്ടെന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply