സിഐടിയു ഏരിയ സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു

കണ്ണാറ. തൃശ്ശൂർ ജില്ല ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു മണ്ണുത്തി ഏരിയ സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. നവംബർ 22ന് കണ്ണാറയിലെ ഷീല അലക്സ് നഗറിൽ ഏരിയ സമ്മേളനം നടക്കും. നവംബർ 7 ന് കണ്ണാറ ടി കെ ആർ മന്ദിരത്തിൽ വെച്ച് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിഐടിയു മണ്ണുത്തി ഏരിയ സെക്രട്ടറി  സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.  ഏരിയ പ്രസിഡന്റ്  കെ.വി ജോണി അധ്യക്ഷത വഹിച്ചു.

സിപിഐഎം മണ്ണുത്തി ഏരിയ കമ്മറ്റി സെന്റർ മാത്യു നൈനാൻ, സിപിഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി   വി.സി സുജിത്ത്, പാണഞ്ചേരി  ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷൂജൻ, സിഐടിയു പഞ്ചായത്ത് കോഡിനേഷൻ കൺവീനർ കെ.വി ചന്ദ്രൻ  എന്നിവർ  സംസാരിച്ചു. യൂണിയൻ്റെ ഏരിയ കമ്മിറ്റി സെക്രട്ടറി സി.എസ് കൃഷ്ണമണി, ജില്ലാ കമ്മിറ്റി അംഗം  സിദ്ദിഖ്, ബാലകൃഷ്ണൻ, എം.പി സാബു, പി.വി സുദേവൻ, എം.എസ് കുഞ്ഞപ്പൻ, കെ.വി ജോസ്, പുഷ്പൻ മാടക്കത്തറ, വർഗ ബഹുജനസംഘടനാ നേതാക്കൾ, ഡിവൈഎഫ്ഐ, എസ്എഫ്ഐ   നേതാക്കൾ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു. പീച്ചി മേഖല സെക്രട്ടറി  കെ.ജി ബൈജു സ്വാഗതവും  ഇ.എം വർഗീസ് നന്ദിയും പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑