പാലക്കാട് കാര്‍ മരത്തിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടുപേര്‍ മരിച്ചു

പാലക്കാട്: മനിശ്ശീരിയില്‍ അഞ്ചുപേർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു.രണ്ടുപേരുടെ നില അതീവ ഗുരുതരം. പനമണ്ണ സ്വദേശി വൈശാഖ്, ഈസ്റ്റ് മണിശേരി സ്വദേശി അജയ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 12.30-നാണ് അപകടമുണ്ടായത്.ഷൊർണൂരില്‍നിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുവന്ന കാർ മനിശ്ശീരിയില്‍വെച്ച്‌ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന ഒറ്റപ്പാലം പോലീസിന്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി.രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.

രണ്ടുപേർ കാറിനകത്ത് കുടുങ്ങിപ്പോയി. മറ്റൊരാള്‍ കാറില്‍നിന്ന് പുറത്തേക്ക് തെറിച്ചുപോയതായാണ് വിവരം. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.പോലീസ് ഷൊർണൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് കാറില്‍ക്കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Leave a Reply

Powered by WordPress.com.

Up ↑