
വടക്കാഞ്ചേരി: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ പൊലിസ് പിടികൂടി. തൃശുരിൽ നിന്നു ഒറ്റപ്പാലത്തേക്ക് പോയിരുന്ന ചിറയത്ത് ബസിലെ ഡ്രൈവറെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്. പാലക്കാട് എടത്തറ സ്വദേശി കൂത്തുപറമ്പിൽ വീട്ടിൽ രാജേഷ്(43)നെയാണ് ഇന്നലെ രാവിലെ 11.30ന് പിടികൂടിയത്. ബസിലെ യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ പിടിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും നടത്തി. ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.

Leave a Reply