കർഷകരെ ദ്രോഹിക്കുന്ന ഫോറസ്റ്റ് അധികാരികൾക്കെതിരെ നടപടിവേണം; കേരള കർഷക സംഘം

കണ്ണാറ. കർഷകരെ ദ്രോഹിക്കുന്ന
ഫോറസ്റ്റ് അധികാരികൾക്കെതിരെ നടപടിവേണമെന്ന് കേരള കർഷക സംഘം ആവശ്യപ്പെട്ടു. വർഷങ്ങളായി പട്ടയം ലഭിച്ചതും കർഷകർ നട്ടുവളർത്തിയതുമായ
മാവ്, പുളി, പ്ലാവ്, റബ്ബർ തുടങ്ങിയ ഫലവൃക്ഷങ്ങൾ മുറിച്ച് വിൽക്കുന്നത് തടസ്സപെടുത്തുകയും മുറിച്ച മരം കയറ്റാൻ വരുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന ഫോറസ്റ്റ് അധികാരികൾക്കെതിരെ നടപടിവേണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കേരള കർഷക സംഘം പ്രഖ്യാപിച്ചു.

പയ്യനത്ത് നടന്ന കർഷക കൺവെൻഷൻ, ഇ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. എസ്.വി. മത്തായി അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ബ്ളോക്ക് ജോയിൻ്റ് സെക്രട്ടറി എ ജി സുബിൻ കുമാർ, അജയ് കുമാർ, വസന്തൻ അടിയോളി എന്നിവർ സംസാരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑