പ്രതിരോധ കുത്തിവയ്പ്പ് ദിനചാരണം നടത്തി

പട്ടിക്കാട്. കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ലോക പ്രതിരോധ കുത്തി വയ്പ്പ്ദിനചാരണം നടത്തി. ഹെൽത്ത് സൂപ്പർവൈസർ ജീജ ഷാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ പാണഞ്ചേരി  പഞ്ചായത്തിലെ പ്രസിഡന്റ്‌ മിനു വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. വെള്ളാനിക്കര സാമൂഹ്യ ആരോഗ്യകേന്ദ്രം സിവിൽ സർജൻ ഡോ. അല്ലി പ്ലാക്കൽ ഐസിഇ നൽകി.

ക്വിസ് പ്രോഗ്രാം, സ്കിറ്റ്, ഫ്ലാഷ്മോബ്, സെൽഫി കോർണർ, ബേബി ഷോ എന്നിവയും പങ്കെടുത്തവർക്ക് സമ്മാന വിതരണവും നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ, പി എച്ച് എൻ എസ് ജയശ്രീ വി. ജി , മറ്റു പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചു. മറ്റു ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ബൈജു നന്ദി പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑