
പട്ടിക്കാട്. ദേശീയപാത കുതിരാനിൽ വെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് കണ്ടക്ടർ സമയോചിത ഇടപെട്ട് ബസ് സുരക്ഷിതമായി പട്ടിക്കാട് എത്തിച്ചു.
ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. കോട്ടയം ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കുതിരാൻ പരിസരത്ത് എത്തിയപ്പോഴാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ ബസ് സുരക്ഷിതമായി പട്ടിക്കാട് പീച്ചീസ് ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകി.

Leave a Reply