
പട്ടിക്കാട്: സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ശാസ്ത്രവിദ്യാഭ്യാസത്തിൽ മെച്ചപ്പെട്ട പ്രായോഗിക പരിചയം ലഭ്യമാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ബാബു ജോസ് തട്ടിൽ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാദർ തോമസ് വടക്കൂട്ട് അധ്യക്ഷത വഹിച്ച യോഗം, കെഎഫ്ആർഐ സയന്റിസ്റ്റ് ഡോ. ഡോണാൾഡ് ജെയിംസ് ഉദ്ഘാടനം ചെയ്തു.
അക്കാദമിക് ഇൻ ചാർജ് റോസമ്മ ജോൺ , പിടിഎ പ്രസിഡൻ്റ് മേജോയ് ടി. കെ, സ്റ്റാഫ് സെക്രട്ടറി കവിത കെ എന്നിവർ ആശംസകൾ അർപ്പിച്ചു. സയൻസ് അധ്യാപകരായ ജെസ്സി ഇ. ഒ., ശ്യാമ പി. എസ്., പ്രിൻസി ഫ്രാൻസീസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply