
ആൽപ്പാറ. കുട്ടികളുടെ കൂട്ടായ്മയായ സംയുക്ത വിബിഎസ് ‘ബിബ്ലി ഫെസ്റ്റ് 2026’ എന്ന പേരിൽ ഏപ്രിൽ 6ന് ആരംഭിക്കും. ആൽപ്പാറ ഐപിസി ഹെബ്രോൺ ഹാളിൽ രാവിലെ 8 മുതൽ 12.30 വരെ നടക്കുന്ന പരിപാടിയിൽ കുട്ടികൾക്കായുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആക്ടിവിറ്റീസ്, ഗെയിമുകൾ, മാജിക് ഷോ, സ്‌കിറ്റുകൾ, പപ്പറ്റ്‌ഷോ, പാട്ടുകൾ, അഭിനയ ഗാനങ്ങൾ തുടങ്ങിയ പരിപാടികളാണ് നടക്കുക. എക്‌സൽ മിനിസ്ട്രീസ് നേതൃത്വം നൽകും.
ഏപ്രിൽ 10 വരെയാണ് വിബിഎസ് നടക്കുന്നത്. വിബിഎസിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply