
മണ്ണൂത്തി. മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം യുവാവിനെ കുത്തിക്കൊന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന പുത്തൻപുരയിൽ നിഖിൽ ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസികളായ ഔസേപ്പ്, ജയ്സൺ, ജിൻ്റോ എന്നിവരെ പോലീസ് പിടികൂടി.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. നിഖിലിന്റെ സുഹൃത്തിനും കുത്തേറ്റിട്ടുണ്ട്.

Leave a Reply