
മണ്ണുത്തി. ദേശീയപാത മണ്ണുത്തിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വഴുക്കുംപാറ ഇടത്തറയിൽ ബിനു, ഭാര്യ ആൻസി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാർ ഇടിച്ചാണ് അപകടം. മണ്ണുത്തി ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply