പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19നു മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കും. സമ്പൂർണ ബജറ്റാകും അവതരിപ്പിക്കുക. നിയമസഭാ കലണ്ടർ പ്രകാരം 19നാണ് ബജറ്റ് നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് ഈ ദിവസത്തിനകം ബജറ്റ് പൂർത്തിയാക്കാനായാൽ 19നു തന്നെ അവതരിപ്പിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച ചൊവ്വാഴ്ച തുടങ്ങും. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ രണ്ടിന് രാവിലെ ഒൻപതിന് നടക്കും. നിയമസഭയിലെ ഇപ്പോഴത്തെ കക്ഷിനില അനുസരിച്ചു കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading