
ചുവന്നമണ്ണ്: മലങ്കര ഓർത്തഡോക്സ് സഭയുടെ യുവജനസംഘടനയായ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ കൊച്ചി ഭദ്രാസന വാർഷിക കോൺഫറൻസ് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്നു. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യാക്കോബ് മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം ശീതൾ സക്കറിയ, ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. നിജിൽ ജേക്കബ്, ഭദ്രാസന സെക്രട്ടറി ഫാ. സി.എം. രാജു, യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, കേന്ദ്ര ട്രഷറർ രെഞ്ചു എം. ജോയ്, ഭദ്രാസന ജനറൽ സെക്രട്ടറി എ.ജെ. ഷെയ്സ്, ജോയിന്റ് സെക്രട്ടറി ജെർലിൻ കെ. പോൾ, മേഖലാ പ്രസിഡന്റുമാരായ ഫാ. റാൻസ് തോമസ്, ഫാ. സഞ്ജയ് ഏലിയാസ്, ഫാ. എബി ബെൻസൺ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.പി. ഔസേപ്പ്, ഭദ്രാസന കൗൺസിൽ അംഗം ബിനോയ് മേക്കാട്ടിൽ, ചുവന്നമണ്ണ് ഇടവക സെക്രട്ടറി സനോജ് അമ്പഴച്ചാലിൽ, ഫാ. ജിത്തു തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply