സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ: പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ ജൂൺ ഒന്നിനു തുറക്കും

ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും പരീക്ഷാഫലം സ്ഥിരീകരിക്കാനുമുള്ള പോർട്ടൽ ജൂൺ ഒന്നിന് തുറക്കും. പോർട്ടൽ ഇന്നലെ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. സിബിഎസ്ഇ 12-ാം ക്ലാസ് ഉത്തരപേപ്പറുകൾ ഡിജിറ്റലായി മൂല്യനിർണയം നടത്തുന്ന ഓൺ സ്‌ക്രീൻ മാർക്കിംഗ് സിസ്റ്റം (ഒഎസ്എം) വിദ്യാർഥികളുടെ ഉത്തരപേപ്പറുകളിൽ മാർക്കുകൾ തെറ്റായി രേഖപ്പെടുത്തിയെന്നും ശരിയായ ഉത്തരങ്ങൾക്ക് മാർക്കിട്ടില്ലെന്നുമൊക്കെയുള്ള നിരവധി പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ തുറക്കുന്നത്. നടപടിക്രമത്തിൽ സംശയമുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇ ടെലികൗൺസിലിംഗ് ഹെൽപ് ലൈൻ നമ്പറായ 1800 118004, ഇമെയിലായ resultcbse 2026@cbseshiksha.in എന്നിവയുമായും ബന്ധപ്പെടാം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading