
കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് പുലർച്ചെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് ചികിത്സിലായിരുന്നു.
ചാലക്കുടിയിൽ നിന്നുള്ള മുൻ ലോകസഭ അംഗമാണ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 മുതൽ ആറ് വർഷം വരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 2014 ൽ തൃശ്ശൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply