
മണ്ണുത്തി. നടത്തറ മുതൽ ഇരവിമംഗലം വരെയുള്ള ഇറിഗേഷൻ കനാലിന്റെ പ്രദേശം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് ജിത്ത് ചാക്കോയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ ഇറിഗേഷൻ അസിസ്റ്റൻഡ് എഞ്ചിനീയർക്ക് നിവേദനം നൽകി. ഇറിഗേഷൻ കനാലിന്റെ പരിസരം കാടും പടലവും നിറഞ്ഞ് ഇഴജന്തുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത് പ്രദേശവാസികൾക്ക് എറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കനാൽ വൃത്തിയാക്കി കുട്ടിയിട്ട മണ്ണ് അടക്കമുള്ള മാലിന്യങ്ങൾ പ്രദേശത്ത് നിന്നും മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് മെമ്പർമാരായ ജോയ്‌സൺ ആച്ചാണ്ടി, വി.എ കൃഷ്ണൻ, ഷെർളി മോഹൻ, ഗിരിജ മധുപൊതുവാൾ, സന്ധ്യ ശിവദാസ്, വിജേഷ്, സാബു, സൗമ്യ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply